Breaking News

കാലിച്ചാമരത്ത് വീട്ടിൽ നിന്നും അഞ്ചര പവൻ സ്വർണാഭരണങ്ങളും നാൽപതിനായിരം രൂപയും കവർന്നു


കരിന്തളം: മകളുടെ ചികിൽസയുമായി ബന്ധപ്പെട്ട്  വീട്ടുകാർ ആശുപത്രിയിൽ പോയ സമയം വീട്ടിൽ നിന്നും അഞ്ചര പവൻ സ്വർണാഭരണങ്ങളും നാൽപതിനായിരം രൂപയും കവർന്നു. ഇന്നലെ വൈകീട്ട് 4 നും ഇന്ന് രാവിലെ 6.30 നും ഇടയിലാണ് കവർച്ച. കരിന്തളം കാലിച്ചാമരം മീർക്കാനം തട്ടിലെ കർഷകൻ ഇരട്ട മുണ്ടക്കൽ ജോർജ് സെബാസ്റ്റ്യൻ വീട്ടിലാണ് കവർച്ച നടന്നത്. സെൽഫ് കുത്തി തുറന്ന് ആഭരണവും പണവും കവരുകയായിരുന്നു. രാവിലെ വീട് തുറന്ന് കിടക്കുന്നത് കണ്ട് അയൽവാസികളാണ് വിവരം അറിയിച്ചത്. ആലുവയിലെ ആശുപത്രിയിൽ നിന്നും ഇന്ന് ഉച്ചയോടെ തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. സെൽഫ് കുത്തി പൊളിച്ചിട്ടുണ്ടെങ്കിലും വാതിൽ പൂട്ട് പൊളിച്ചിട്ടില്ല. അത് കൊണ്ട് തന്നെ കവർച്ചാ സംഘം എങ്ങനെ വീട്ടിൽ കയറിയെന്ന് വ്യക്തമല്ല. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധർ എത്തി തെളിവെടുക്കും.

No comments