പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എളേരിത്തട്ടിലെ ഋതുചന്ദ്ര മോൾ (4) മരണപ്പെട്ടു
ഭീമനടി: : പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരണപ്പെട്ടു. നർക്കിലക്കാട്, എളേരിത്തട്ട്, തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടിൽ ശരത് ചന്ദ്രൻ- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് ഇന്ന് ഉച്ചയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത് തിങ്കളാഴ്ചയാണ് വീട്ടു പരിസരത്തു വച്ചു കളിക്കിടയിൽ തെറിച്ചു പോയ പന്ത് എടുക്കുന്നതിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നർക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയത്.
No comments