എടത്തോട് അട്ടകണ്ടത്ത് ക്ഷേത്ര ഉല്‍സവത്തിന് എത്തിയ വീട്ടമ്മ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു
അമ്പലത്തറ: തായന്നൂർ അട്ടക്കണ്ടം നേരോത്ത് ക്ഷേത്രത്തിൽ വെച്ച് കുഴഞ്ഞുവീണ മധ്യവയസ്ക മരിച്ചു. തായന്നൂർ വില്ലേജിലെ വളാപ്പൊടി സ്വദേശിനി ബീന (53) ആണ് അന്തരിച്ചത്. വളാപ്പൊടിയിലെ സുരേന്ദ്രന്റെ ഭാര്യയാണ് ബീന.
മെയ് ഒന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ക്ഷേത്രത്തിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണ ബീനയെ ഉടൻ തന്നെ പരപ്പ കാരുണ്യ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിൽ അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി.
No comments