Breaking News

രാജുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം ; സർവ്വകക്ഷി സംഘം രൂപീകരിച്ചു..


പുങ്ങംചാൽ : വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പ് ഇടിച്ചു മരണപ്പെട്ട കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജുവിന്റെ കുടുംബത്തിന് അർഹിച്ച നഷ്ടപരിഹാരം വാങ്ങി നൽകാൻ സർവ്വക്ഷി സംഘം രൂപീകരിച്ചു..

വ്യാഴാഴ്ച രാത്രി 7.30 മണിയോടെയാണ് രാജു ഓടിച്ച ഓട്ടോ റിക്ഷയിൽ വെള്ളരിക്കുണ്ട് പോലീസിന്റെ വാഹനം ഇടിക്കുന്നത്. കനകപ്പള്ളിയിൽ നിന്നും വെള്ളരിക്കുണ്ട് ഭാഗത്തേക്ക്‌ വരികയായിരുന്ന രാജു ഓടിച്ച ഓട്ടോ റിക്ഷയിൽ തെറ്റായ ദിശയിൽ വന്ന പോലീസ് വാഹനം ഇടിക്കുകയായിരുന്നു..

ഗുരുതരമായി പരിക്കേറ്റ രാജു സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു.രാജുവിനെ കുറ്റക്കാരൻ ആക്കി കൊണ്ടുള്ള പോലീസ് നടപടി എടുക്കുന്നു വെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ചെയർമാനായുള്ള സർവ്വ കക്ഷി സംഘം നിലവിൽ വന്നത്..

രാജുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപപോലീസ് വകുപ്പ് നഷ്ട പരിഹാരം നൽകണമെന്നാണ് ആവശ്യം.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു..

യോഗത്തിൽ കെ. കെ. തങ്കച്ചൻ അധ്യക്ഷതവഹിച്ചു..പഞ്ചായത്ത് അംഗങ്ങളായ ഷാജൻ പൈങ്ങോട്ട് , സുമിത്ര തമ്പാൻ , സി. പി. ഐ. നേതാവ് വിളയിൽ ചന്ദ്രൻ , ബി. ജെ. പി. നേതാവ് സുരേഷ് ബാബു നാട്ടക്കൽ , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സുധീഷ് പാട്ടത്തിൽ , ഓട്ടോ ടാക്സി തെഴിലാളി യൂണിയൻ നേതാവ് ടി. വി. തമ്പാൻ , സെബാസ്റ്റ്യൻ പാറടിയിൽ , കനകരാജൻ പള്ളിക്കി, രാമചന്ദ്രൻ പട്ടേൻ , ചാൾസ് ചാക്കോ , ജോയ് ജോസഫ് കിഴക്കരക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

സർവ്വ കക്ഷി സംഘം ചെയർമാനായി ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയത്തെയും കൺവീനർ മാരായി സുരേഷ് ബാബു നാട്ടക്കൽ. ടി. വി. തമ്പാൻ. ഷാജൻ പൈങ്ങോട്ട്. സുമിത്ര തമ്പാൻ.ജോയ് ജോസഫ് കിഴക്കരക്കാട്ട്. വിളയിൽ ചന്ദ്രൻ. എന്നിവരെ തിരഞ്ഞെടുത്തു...

No comments