യുവാവിനെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: യുവാവിനെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മീഞ്ച, ചിഗറുപാദയിലെ മോഹൻദാസിന്റെ മകൻ രഞ്ജിത്ത് (40) ആണ് ജീവനൊടുക്കിയത്. ഇദ്ദേഹം തനിച്ചാണ് താമസം. ചൊവ്വാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിനകത്തും പുറത്തും ലൈറ്റുകൾ കത്തി നിൽക്കുന്നതു കണ്ട പരിസരവാസികൾ സംശയം തോന്നി വീട്ടിലെത്തുകയായിരുന്നു. വിളിച്ചിട്ടും വാതിൽ തുറന്നില്ല.ഫാനുകൾ കറങ്ങി കൊണ്ടിരിക്കുന്ന ശബ്ദം കേട്ട് സംശയം തോന്നി ജനൽ തള്ളിതുറന്ന് അകത്തേയ്ക്ക് നോക്കിയപ്പോഴാണ് അടുക്കളയിലെ ഫാനിൽ രഞ്ജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മംഗൽപാടി താലൂക്കാശുപത്രിയിലേയ്ക്കു മാറ്റി.
No comments