കാസർഗോഡുകാരനായ അസ്ഹറുദ്ദീന്റെ കളി ഇനി ബാംഗളൂർ റോയൽ ചലഞ്ചേഴ്‌സിൽ; സന്തോഷം പങ്കുവെച്ച് താരം
ഐപിഎൽ താരലേലത്തിൽ റോയൽ ചലഞ്ചേഴ്സിൽ ഇടംപിടിക്കാനായതിന്റെ സന്തോഷത്തിലാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. നാളുകളായി അസ്ഹർ മനസിൽ സൂക്ഷിച്ചിരുന്ന സ്വപ്നമാണ് ആർസിബിയിൽ ഇടം നേടിയതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. കിടപ്പുമുറിയുടെ ഭിത്തിയിൽ കടലാസിൽ കുറിച്ചുവെച്ച ഐപിഎൽ മോഹത്തിനായി കഠിനപ്രയത്നത്തിലായിരുന്നു താരം.
ബോധപൂർവ്വമുള്ള പരിശ്രമങ്ങളിലൂടെ ബാറ്റിങിൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാനായതോടെ കേരളാ ടീമിൽ ഇടംനേടി. വിരാട് കോഹ്ലിക്കൊപ്പം കളിക്കുന്നതിന്റെ എക്സൈറ്റ്മെന്റ് ഉണ്ടെന്നും തനിക്കുവേണ്ടി പ്രാർഥിച്ചവർക്കും കൂടെ നിന്നവർക്കും നന്ദിയുണ്ടെന്നും അസ്ഹർ പറഞ്ഞു.

No comments