Breaking News

വയനാട് മാനന്തവാടിയിൽ കാറുകൾ കൂട്ടിയിടിച്ച് നീലേശ്വരം സ്വദേശിയായ 15 കാരൻ മരണപ്പെട്ടു

നീലേശ്വരം: വയനാട് മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കാര്യംമ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് നീലേശ്വരം സ്വദേശിയായ 15 കാരൻ മരണപ്പെട്ടു. നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച കിഴക്കൻ കൊഴുവലിലെ നാരായണൻ നായരുടെ മകനും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ  രഞ്ജിത് കുമാറിന്റെ മകൻ കിഴക്കൻ കൊഴുവൽ അശ്വതി നിവാസിൽ മിലിന്ത് ( 15)ആണ് മരിച്ചത്. അപകടത്തിൽ രഞ്ജിത്ത് കുമാർ (46) ഭാര്യ പ്രിയ (40) മകൾ ആരുഷി (7) എന്നിവർക്കും പരിക്കേറ്റു ആരുഷിക്ക് തലക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇന്നലെ രാത്രി 10 കാലോടെയാണ് അപകടമുണ്ടായത് പരിക്കേറ്റ നാലുപേരെയും വയനാട് വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മിലിന്ത് ഇന്ന്ഉച്ചയ്ക്ക് 12.15 ഓടെയാണ് മരണപ്പെട്ടത്. ഗുണ്ടൽപേട്ടിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. മിലിന്തിന്റെ മൃതദേഹം മാനന്തവാടി താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത് പോസ്റ്റ്മോർട്ടതിനു ശേഷം നാളെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും. ഇത്തവണ പത്താം ക്ലാസ്സിലേക്ക് പാസായതായിരുന്നു മിലിന്ത് .


No comments