വെള്ളരിക്കുണ്ട് ടൗണിലെ ലോട്ടറി സ്റ്റാളിൽ മോഷണം.. ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് ലോട്ടറി ടിക്കറ്റുകൾ മോഷ്ട്ടിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിലെ ലോട്ടറി സ്റ്റാളിൽ മോഷണം.ടൗണിലെ പെരുമാൾ ലോട്ടറീസിൽ നിന്നാണ് മോഷണം നടന്നത് .ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് ലോട്ടറി ടിക്കറ്റുകൾ മോഷ്ട്ടിച്ചു.കൗണ്ടറിൽ വെച്ചിരുന്ന 25 ഓളം ടിക്കറ്റുകൾ കീശയിലാക്കി മോഷ്ടാവ്.ഇടത്തോട് നായിക്കയം സ്വദേശിയാണ് മോഷ്ടാവ് എന്നാണ് സൂചന.. പോലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്റ്റാളിലെ ജീവനക്കാർ.നഷ്ടത്തിൽ ഓടുന്ന ലോട്ടറി മേഖലയുടെ നട്ടെല്ല് ഒടിക്കുന്നതാണ് ഇത്തരത്തിലുള്ള ലോട്ടറി മോഷണം.ഇന്നലെ വൈകുന്നേരം മൂന്നരമണിയോടെയാണ് സംഭവം
No comments