Breaking News

വെള്ളരിക്കുണ്ട് - കൊന്നക്കാട് മരാമത്ത് റോഡിലെ വളവുകളിലെ വെള്ളക്കെട്ട് വാഹനാപകടത്തിനും ഗതാഗതതടസ്സത്തിനും കാരണമാകുന്നതായി പരാതി


വെള്ളരിക്കുണ്ട് : മാലോം കൊന്നക്കാട് മരാമത്ത് റോഡിലെ വളവുകളിലെ വെള്ളക്കെട്ട് വാഹനാപകടത്തിനും ഗതാഗതതടസ്സത്തിനും കാരണമാകുന്നതായി പരാതി. കോടികൾ മുടക്കി റോഡ് നവീകരിച്ചെങ്കിലും മിക്ക ഇടങ്ങളിലും ഓവുചാലുകളില്ലാത്തതിനാൽ മലമുകളിൽനിന്നുള്ള മഴ വെള്ളം റോഡിലേക്കു ഒഴുകി വരുന്നു.

നിലവിലുള്ള ഓവുചാലുകൾ മാലിന്യം നിറഞ്ഞും കാടുപിടിച്ചും കിടക്കുകയാണ്. ഇരുചക്രവാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപെടുന്നത്. പതിനഞ്ചോളം സർവീസ് ബസുകളും ഒട്ടേറെ സ്കൂൾ ബസുകളും കടന്നുപോ കുന്ന മലയോരത്തെ പ്രധാന റോഡാണിത്.

കോലുങ്കാൽ മുതൽ പറമ്പ ജംഗ്ഷൻ വരെ മലയോര ഹൈവെ കടന്നു പോകുന്നത് ഈ വഴിയാണ്. അത്തിയടുക്കം,വായ്ക്കാനം, കൊന്നക്കാട്,കമ്മാ ടി, അശോകചാൽ, മാലോം,പുല്ലടി, ദർഗ്ഗാസ്, എടക്കാനം, ചുള്ളി,ആനമഞ്ഞൾ,ചീർക്കയം, മുടന്തേംപാറ എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് മാലോം കൊന്നക്കാട് മരാമത്ത് റോഡ്, റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

No comments