Breaking News

ജില്ലാശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ വെള്ളരിക്കുണ്ട് സ്വദേശിയായ വിദ്യാർത്ഥിക്ക് രണ്ടാം നിലയിൽ നിന്ന് തെരുവ് നായയുടെ കടിയേറ്റു


കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ വിദ്യാർത്ഥിക്ക് തെരുവ് നായ കടിയേറ്റു. വെള്ളരിക്കുണ്ട് കല്ലംചിറ സ്വദേശി സോണിയുടെ മകൻ അബിനാ (17) ണ് ഇന്നലെ രാത്രി ഒമ്പതു മണിയോടെ ജില്ലാശുപത്രിയിൽ രണ്ടാം നിലയിലെ ലാബിന്റെ പരിസരത്ത് നിന്നാണ് നായയുടെ കടിയേറ്റത്. വലതു കൈ വിരലിന് കടിയേറ്റ് അബിൻ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ തന്നെ ചികിൽസ തേടി.

No comments