ലോകകപ്പ് ഫുട്ബോളിന്റെ ആവേശവുമായി കയ്യൂരിൽ മൺസൂൺ ഫുട്ബോൾ...
കയ്യൂർ : ലോകകപ്പ് ഫുട്ബോളിന്റെ ആവേശവുമായി കയ്യൂരിൽ മൺസൂൺ ഫുട്ബോൾ. മഴവെള്ളംനിറഞ്ഞ പാടത്തിൽ വെള്ളത്തിനുമുകളിൽ പൊങ്ങിനിൽക്കുന്ന ഫുട്ബോളിനെ വലയിലാക്കാൻ ഇരുപക്ഷത്തുമായി ടീമുകൾ അണിനിരന്നു. ബ്രസീലും അർജന്റീനയും പോർച്ചുഗലും ജർമനിയും ഫ്രാൻസും സെനഗലുമെല്ലാം. 12 ടീമുകളുടെ ആരാധകർ അതത് രാജ്യത്തിന്റെ ജഴ്സിയണിഞ്ഞാണ് പാടത്തെ കളിക്കളത്തിൽ നിരന്നത്. നിറഞ്ഞ വെള്ളത്തെ ചിതറിത്തെറിപ്പിച്ച് മുന്നേറുന്ന കളിക്കാരുടെ കാഴ്ച കൗതുകമായി. ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് കയ്യൂർ രക്തസാക്ഷി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് മൺസൂൺ ത്രീസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ‘പോർച്ചുഗൽ' ടീം ഒന്നും മൊറോക്കോ ടീം രണ്ടും സ്ഥാനം നേടി. വിജയികൾക്ക് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സമ്മാനം നൽകി.
No comments