Breaking News

മലയോരത്ത് പുലി ഭീതി... പനത്തടി എൻഎസ്എസ് എസ്റ്റേറ്റിൽ കുറുക്കനെ പാതി തിന്ന അവസ്ഥയിൽ ചത്ത നിലയിൽ കണ്ടെത്തി


രാജപുരം :  മലയോരത്ത് പുലി ഭീതി. പനത്തടി എൻഎസ്എസ് എസ്റ്റേറ്റിൽ കുറുക്കനെ പാതി തിന്ന അവസ്ഥയിൽ ചത്ത നിലയിൽ കണ്ടെത്തി. പനത്തടി പഞ്ചായത്തിലെ ബളാംതോട് എൻഎസ്എസ് എസ്റ്റേറ്റിലെ അടുക്കം പ്രദേശത്താണ് പുലിയുടെ സാന്നിധ്യമുള്ളതായി സംശയം. കുറുക്കന്റെ ശരീരത്തിലുണ്ടായ മുറിവുകളുടെയും അവശിഷ്ടങ്ങളുടെയും സ്വഭാവം വെച്ച് പുലി ആക്രമിച്ചതന്നെയാകാമെന്നാണ് നാട്ടുകാർ പറയുന്നത്. വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് മുമ്പും പുലി സാന്നിധ്യമുണ്ടായിരുന്നു. കുറുക്കന്റെ ജഡം കണ്ടെത്തിയതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികളും എസ്റ്റേറ്റ് തൊഴിലാളികളിലും. പുലർച്ചെയും സന്ധ്യയ്ക്കും തൊഴിലാളികൾക്ക് ജോലിക്കുപോകാനോ മറ്റുള്ളവർക്ക് പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയാണുള്ളത്. പുലി സാന്നിധ്യം സ്ഥിരീകരിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും പ്രദേശത്ത് കാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ പറഞ്ഞു. കൂടുവെച്ച് പുലിയെ പിടിക്കാനുള്ള നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.

No comments