Breaking News

പനത്തടി - റാണിപുരം റോഡ് സംരക്ഷണ സമിതി രൂപവല്ക്കരണ യോഗം നടന്നു


പനത്തടി: പനത്തടി - റാണിപുരം റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് കൊത്തി ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പെരുതടിയിൽ വച്ചു നടന്ന റോഡ് സംരക്ഷണ സമിതി രൂപവല്ക്കരണ യോഗം തീരുമാനിച്ചു. പനത്തടി മുതൽ റാണിപുരം വരെ പത്ത് കിലോമീറ്റർ റോഡ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ ജൂൺ 25 ന് ശ്രമദാനമായി കാട് കൊത്തി വൃത്തിയാക്കും. യോഗത്തിൽ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ ബി രതീഷ് , പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി സുരേഷ്, പഞ്ചായത്തംഗം എം ഷിബു , റാണിപുരം വനസംരക്ഷണ സമിതി പ്രസിഡൻറ് എസ് മധുസൂദനൻ ,ഷാജി ചാരാത്ത്, എസ്  സി  ചന്ദപ്പൻ , സി.എസ്. സനൽകുമാർ എന്നിവർ പ്രസംഗിച്ചു. പനത്തടി - റാണിപുരം റോഡ് സംരക്ഷണ സമിതിയുടെ ചെയർമാനായി എസ് മധുസൂദനനെയും കൺവീനറായി സി എസ് സനൽ കുമാറിനെയും തെരഞ്ഞെടുത്തു.


No comments