ഉപ്പള ദേശീയപാതയിലെ ഹിദായത്ത് നഗറിൽ ഉണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു.. അപകടത്തിൽ പെട്ടത് മലയോരത്തുള്ളവർ
കാസർകോട്: ഉപ്പള ദേശീയപാതയിലെ ഹിദായത്ത് നഗറിൽ ഉണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. വെള്ളരിക്കുണ്ട് സ്വദേശികളായ കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആദർശ്, പ്രശാന്ത് എന്നിവരുടെ പരിക്ക് സാരമുള്ളതാണ്. ഇന്നലെ (ഞായർ) രാത്രി 12.30 മണിയോടെയാണ് അപകടം. വെള്ളരിക്കുണ്ട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മുന്നിൽ സഞ്ചരിച്ചിരുന്ന ലോറിയുടെ പിൻ ഭാഗത്ത് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.
No comments