Breaking News

നാലു കേസുകളിൽ പ്രതിയായ അജാനൂർ സ്വാദേശിയായ യുവാവിനെ കാപ്പ പ്രകാരം അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചു


കാസർകോട് : തട്ടിക്കൊണ്ടുപോകൽ, നരഹത്യാശ്രമം തുടങ്ങി നാലു കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചു. അജാനൂർ, കൊളവയലിലെ ഇട്ടമ്മൽ കെ എം അഹമ്മദ് അഫ്സലി (32)നെയാണ് ഹൊസ്ദുർഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ ആണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്യാൻ ഉത്തരവിട്ടത്. 2023 മുതൽ ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നാലു ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായ അഹമ്മദ് അഫ്സൽ നാടിന്റെ സമാധാനത്തിനു ഭീഷണിയാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. ഹൊസ്ദുർഗ്ഗ് പൊലീസ് ഇൻസ്പെക്ടർ കെ ദിനേശൻ, എസ് ഐ ടി നീതു, അസി. സബ് ഇൻസ്പെക്ടർ എം പ്രകാശൻ,സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ് കുമാർ, ഇ കെ ധനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. 

No comments