Breaking News

സംസ്ഥാന ഇന്റർ ഐ.ടി.ഐ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പാണത്തൂർ സ്വദേശിനി അഖില ശ്രീജേഷിന് തുടർച്ചയായ രണ്ടാം വർഷവും സുവർണ്ണ നേട്ടം; പാണത്തൂരിന് അഭിമാന നിമിഷം

പാണത്തൂർ: തിരുവനന്തപുരം ആറ്റിങ്ങലിൽ വെച്ച് നടന്ന സംസ്ഥാന ഇന്റർ ഐ.ടി.ഐ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം വർഷവും ചാമ്പ്യൻപട്ടം നിലനിർത്തി പാണത്തൂരിന്റെ പെൺകരുത്ത്. പാണത്തൂർ സ്വദേശിനിയും കാസർഗോഡ് ഗവൺമെന്റ് ഐ.ടി.ഐ വിദ്യാർത്ഥിനിയുമായ അഖില ശ്രീജേഷാണ് ഈ ഉജ്ജ്വല നേട്ടത്തോടെ നാടിന്റെ അഭിമാനമായി മാറിയത്.

​കാസർകോട് സ്വദേശിനിയായ ഫാത്തിമത്ത് അൻസീറയായിരുന്നു അഖിലയുടെ കോർട്ട് ലെ സഹതാരം. ഇരുവരും ചേർന്ന സഖ്യം മികച്ച പ്രകടനമാണ് ടൂർണമെന്റിലുടനീളം കാഴ്ചവെച്ചത്. കഴിഞ്ഞ വർഷത്തെ കിരീട നേട്ടത്തിന് പിന്നാലെ ഈ വർഷവും ചാമ്പ്യൻഷിപ്പ് നിലനിർത്താനായത് അഖിലയുടെ കായിക മികവിനുള്ള അംഗീകാരമായി. ​പാണത്തൂർ സ്വദേശികളായ ശ്രീജേഷ് - ഗീത ദമ്പതികളുടെ മകളാണ് അഖില.


No comments