മാവുങ്കാലിലെ താല്‍ക്കാലികവഴി വെള്ളത്തില്‍; യാത്രക്കാര്‍ വലയുന്നു
മാവുങ്കാൽ ദേശീയപാത ഓവുചാൽ നിർമാണ പ്രവൃത്തി നടക്കുന്ന മാവുങ്കാലിൽ ബസുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് കാഞ്ഞങ്ങാട്ടേക്ക് പോകാൻ ഒരുക്കിയ താൽക്കാലിക വഴി കനത്ത വേനൽമഴയിൽ വെള്ളത്തിനടിയിലായി. ആനന്ദാശ്രമം ഭാഗത്തുനിന്ന് അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങളും ചെമ്മട്ടംവയൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും മാവുങ്കാലിൽ നിന്നും കിഴക്കുംകര പോകുന്ന റോഡിലേക്ക് പ്രവേശിക്കാൻ ആശ്രയിക്കുന്ന താൽക്കാലികവഴിയിലാണ് വെള്ളക്കെട്ട്. ഓട്ടോകളും കാറുകളും ഇരുചക്രവാഹനങ്ങളുമെല്ലാം കടന്നുപോകുന്ന വഴി ശനി രാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് വെള്ളത്തിൽ മുങ്ങിയത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകാൻ ഞായറാഴ്ച രാവിലെ മാവുങ്കാലിലെത്തിയ വാഹനങ്ങളിൽ പലതും മറുഭാഗത്തെത്താൻ കഴിയാതെ വെള്ളക്കെട്ടിൽ കുടുങ്ങി. ഇതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്കുമുണ്ടായി. പല വാഹനങ്ങളും പിറകോട്ടെടുത്ത് പടിഞ്ഞാറുഭാഗത്തെ മറ്റൊരു ഇടവഴിയിലൂടെ പോയാണ് കിഴക്കുകര ഭാഗത്തേക്കുള്ള റോഡിലേക്ക് പ്രവേശിച്ചത്. ഈ വഴിക്കും നിറയെ വാഹനങ്ങൾ വന്നതിനാൽ ഗതാഗതതസമുണ്ടായി.
No comments