Breaking News

പുങ്ങംചാലിൽ യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തിഅക്രമിച്ചതായി പരാതി

വെള്ളരിക്കുണ്ട് : സ്കൂട്ടർ ഓടിച്ചു പോവുകയായിരുന്ന യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചു.സംഭവം കണ്ട് തടയാനെത്തിയ ഭാര്യക്കും മർദ്ദനത്തിൽ പരിക്കേറ്റു. വെസ്റ്റ് എളേരി പുങ്ങംചാലിൽ ഫിലിപ്പിന്റെ മകൻ ജെഫി ഫിലിപ്പ്(55), ഭാര്യ ഷീന(50) എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പുങ്ങംചാലിലെ നോബിളിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ പാറാടംകയത്തിൽ വെച്ചാണ് സംഭവം. ഒരുവർഷം മുമ്പ് നോബിളിന്റെ അമ്മയെ ജെഫി ചീത്തവിളിച്ചതിന്റെ  വൈരാഗ്യമാണത്രെ അക്രമത്തിന് കാരണം

No comments