പടന്നക്കാട് ജില്ലാ ആയുർവേദാശുപത്രി കെട്ടിടം നാടിന് സമർപ്പിച്ചു
ആയൂർവേദാശുപത്രികളെ രോഗി സൗഹൃദവും ആധുനികവുമാക്കുന്നതിന് സർക്കാറിന് സാധിച്ചതായി ആരോഗ്യം. സാമൂഹിക നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നാലുകോടി രൂപ ചെലവിൽ ജില്ലാ പഞ്ചായത്തിനു വേണ്ടി നിർമിച്ച പടന്നക്കാട് ജില്ലാ ആയുർവേദാശുപത്രി കെട്ടിടം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . ആയുർവേദാശുപത്രികളെയെല്ലാം മെച്ചപ്പെട്ടതാക്കുകയാണ് സർക്കാർ. ഈ മേഖലയിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷത്തിനകം നടപ്പിലാക്കാൻ സാധിച്ചു.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ചികിത്സാ മാർഗങ്ങളിലൂടെ കോവിഡ് ചികിത്സയിലും കോവിഡാനന്തര ചികിത്സയിലും ആയുഷ് വിഭാഗം പ്രധാന പങ്കു വഹിച്ചു.
എൻഡോ സൾഫാൻ ദുരിത ബാധിതരായ ജനിതക വൈകല്യമുള്ള രോഗികൾക്ക് ആയുഷ് നടപ്പിലാക്കിയ നിർവിഷ പദ്ധതിയും സഹായകമായി. ജില്ലയിൽ സാന്ത്വനം മൊബൈൽ ക്ലിനിക്കും ദേശീയ ആയുഷ് ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത കെ വി , നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ , ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള നഗരസഭ മുൻചെയർമാൻ വിവി രമേശൻ: ആസൂത്രണ സമിതി അംഗം എൽ.സുലൈഖ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സ്റ്റെല്ലാ ഡേവിഡ് നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ.അജിത് കുമാർ , ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം കെ.ബാലകൃഷ്ണൻ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ശബരീശൻ ഐങ്ങോത്ത് സി കെ ബാബുരാജ് പ്രമോദ് കരുവളം പി ടി നന്ദകുമാർ സുരേഷ് പുതിയേടത്ത്, വി. കമ്മാരൻ പങ്കെടുത്തു. പൊതു മരാമത്ത് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.എം. യമുന റിപ്പോർട്ട് അവതരിപ്പിച്ചു. കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇവി.രാജ് മോഹൻ സ്വാഗതവും ജില്ലാ ആയുർവേദാശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ഇന്ദു ദിലീപ് നന്ദിയും പറഞ്ഞു.

No comments