പനത്തടി ബാങ്ക് ജൈവഅരി സ്വന്തം ബ്രാൻഡിൽ വിപണിയിലേക്ക്
പനത്തടി: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം പനത്തടി സർവ്വീസ് സഹകരണ ബാങ്ക് 3.5 ഏക്കറിൽ ഉല്പാദിപ്പിച്ച ജൈവ അരി 'സുഭിക്ഷ ജൈവ അരി' എന്ന സ്വന്തം ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കേരളബാങ്ക് ഡയറക്ടർ സാബു അബ്രഹാം അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) കെ.മുരളീധരന് അരി പായ്ക്കറ്റ് നൽകി നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രഘുനാഥ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം. കേശവൻ മാസ്റ്റർ നന്ദിയും പറഞ്ഞു

No comments