Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ബഡ്ജറ്റ് അവതരണം നടന്നു പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനം, ലൈഫ് ഭവന നിർമ്മാണം, കാർഷിക മൃഗസംരക്ഷണ മേഖലയ്ക്കും ഊന്നൽ


വെള്ളരിക്കുണ്ട്: പട്ടികജാതി പട്ടികവർഗ്ഗ   ജനവിഭാഗങ്ങളുടെ വികസനം, ലൈഫ് ഭവന നിർമ്മാണം, കാർഷിക മൃഗസംരക്ഷണ മേഖലയ്ക്കും ഊന്നൽ നൽകിയുള്ള പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസി. കെ ഭൂപേഷ് അവതരിപ്പിച്ചു. മഹാത്മ ഗാന്ധി തൊഴിലുറപ്പ്, പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ളു ടെ വിദ്യഭ്യാസം മെച്ചപ്പെടുത്തൽ , ആരോഗ്യമേഖലയുടെ വികസനം, വയോജനങ്ങളടെ ക്ഷേമത്തിന്നും പ്രത്യേകമായി ഫണ്ട് ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.   പട്ടികവർഗ്ഗ കോളനികളിൽ കുടിവെള്ള ക്ഷാമം പരിഹാരം, സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിനുള്ള പദ്ധതി, താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി പുതിയ പ്രസവ വാർഡ് നിർമ്മാണം, സൗജന്യ ഡയാലിസ് സെൻറർ ആരംഭിക്കലും അനുബന്ധ കെട്ടിട നിർമ്മാണവും  ലക്ഷ്യമിടുന്നു. 90, 20, 72,400 രൂപ വരവും 89,83,99,500 രൂപ ചിലവും 36,72,900 രൂപ നീക്കിയിരപ്പുമാണ് ബജറ്റ്. പ്രസിഡണ്ട് എം ലക്ഷമി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗം ങ്ങളായ പി വി ചന്ദ്രൻ, കെ പത്മകുമാരി, രജനി കൃഷ്ണൻ, ജോസ് കുത്തിയതോട്ടിൽ, ഷോബി ജോസഫ്, കോടോംബേളൂർ പഞ്ചായത്ത് പ്രസി. പി ശ്രീജ, ബിഡിഒ സതീശൻ എന്നിവർ സംസാരിച്ചു.

No comments