Breaking News

വന്യമൃഗശല്യം: കർഷക കോൺഗ്രസ് നേതൃത്വത്തിൽ കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിനു മുന്നിൽ ധർണ സമരം നടത്തി.


 


കാഞ്ഞങ്ങാട്: ജില്ലയിലെ വനാതിർത്തികളിലെ വന്യമൃഗശല്യങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധവുമായി കർഷക കോൺഗ്രസ്. കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിനു മുന്നിൽ ധർണ സമരം നടത്തി.
കെ പി സി സി സെക്രട്ടറി എം.അസിനാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
ഡിവി ബാലകൃഷ്ണൻ (ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്)
എം.പി ജോസഫ് (ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്)
ജോണി തോലംപുഴ
ബാലകൃഷ്ണൻ
ജയിംസ് പാണത്തൂർ
സിബിച്ചൻ പുളിങ്കാല
ഡോ.ടിറ്റൊ
ബാലകൃഷ്ണൻ പെരിയങ്ങാനം തുടങ്ങിയവർ സംസാരിച്ചു.
അശോക് ഹെഗ്ഡെ സ്വാഗതവും
കെ മാധവൻ നായർ നന്ദിയും പറഞ്ഞു

No comments