Breaking News

പെരുമ്പടവ് ബിഷപ്പ് വള്ളോപ്പിള്ളി മെമ്മോറിയൽ സംസ്ഥാന തല ഓൺലൈൻ ക്വിസ്സ് സെമിഫൈനൽ വിജയികളെ പ്രഖ്യാപിച്ചു


പെരുമ്പടവ് ബിഷപ് വള്ളോപ്പിള്ളി ജൂബിലി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളും ദീപിക ദിനപത്രവും ജൂബി റിച്ച് കൺസൾട്ടൻസിയുടെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ നടത്തിയ ബിഷപ് വള്ളോപ്പിള്ളി മെമ്മോറിയൽ ഓൺലൈൻ മൾട്ടിമീഡിയ ക്വിസ്സ് മൽസരത്തിന്റെ സെമി ഫൈനൽ മൽസരത്തിൽ ആറ് മൽസരാർത്ഥികൾ ഗ്രാന്റ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മി രാജൻ മാർ . ഏലിയാസ് ഹയർസെക്കൻഡറി സ്കൂൾ എറണാകുളം, മൻജിത് കൃഷ്ണ ജി.എച്ച്.എസ്.എസ് പള്ളിക്കര കാസർഗോഡ്, ഒലീവിയ എലിസ് ബെന്നി ബി.വി.ജെ.എം എച്ച് എസ് എസ്  പെരുമ്പടവ് കണ്ണൂർ, ഹെൽന ജോൺ എൽ എഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കേളകം കണ്ണൂർ, അശ്വതി പി.എ ഇ.കെ. എൻ.എസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വേങ്ങാട് : കണ്ണൂർ എന്നിവരാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൻസരാർത്ഥികൾ . പ്രാഥമിക റൗണ്ടിൽ പങ്കെടുത്ത ആയിരത്തോളം മൽസരാർത്ഥികളിൽ നിന്ന് സെമി ഫൈനൽ റൗണ്ടിലേക്ക് 100 കുട്ടികളെയും സെമി ഫൈനൽ മൽസരത്തിൽ പങ്കെടുത്ത 100 കുട്ടികളിൽ നിന്ന് ഗ്രാൻഡ് ഫിനാലെയിലേക്ക് 6 കുട്ടികളെയുമാണ് തെരഞ്ഞെടുത്തത്. ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 24 ന് നടക്കും. വിജയി കൾക്ക് 5001, 3001, 2001 എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകുന്നതാണ്. ഗ്രാൻഡ് ഫിനാലെയിൽ മൽസരിക്കുന്ന എല്ലാവർക്കും മെമന്റോയും നൽകുന്നതാണ്.

No comments