Breaking News

അഴിമതി ആരോപണം: കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ പഞ്ചായത്തോഫീസ് മാർച്ച് നാളെ


കരിന്തളം: അഴിമതിയാരോപണം നേരിടുന്ന കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി രാജിവച്ച് അന്വേഷണം നേരിടുക, സാമ്പത്തിക തിരിമറി അടക്കമുള്ള അരോപണങ്ങൾ നേരിടുന്ന കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് തൽസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവമോർച്ച 26ന് പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തുന്നത്.


കോവിഡിന്റെ പേരിൽ കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയെന്നും, 17വാർഡിൽ നിന്നായി മെമ്പർമാർ വഴി ലക്ഷങ്ങൾ റസീപ്റ്റ് നൽകി പിരിച്ചെടുത്തുവെന്നും യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് ആരോപിച്ചു. പലയിടങ്ങളിൽ നിന്നായി പിരിച്ചെടുത്ത തുകയ്ക്ക് കൃത്യമായ കണക്കില്ലെന്നും കരിന്തളം കോളേജിനുവേണ്ടി പണം പിരിച്ചെടുത്തതിൻ്റെ  കണക്കവതരിപ്പിച്ചിട്ടില്ലെന്നും യുവമോർച്ച ആരോപിക്കുന്നു. ഇത്തരം നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ്  യുവമോർച്ച നാളെ കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുന്നത്.

No comments