Breaking News

ഭിന്നശേഷിക്കാർക്ക് ഹിയറിങ് എയ്ഡ്, ഓർത്തോട്ടിക്ക് ഉപകരണങ്ങൾ, ഇലക്ട്രോണിക് വീൽചെയർ എന്നിവയ്ക്ക് അപേക്ഷിക്കാം


കാസറഗോഡ്: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഹിയറിങ് എയ്ഡ്, ഓർത്തോട്ടിക്ക് ഉപകരണങ്ങൾ, ഇലക്ട്രോണിക് വീൽ ചെയർ, എന്നിവ വിതരണം ചെയ്യുന്നു.

വെള്ളകടലാസ്സിൽ പൂരിപ്പിച്ച അപേക്ഷ, ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ ഓഫിസറുടെ ആവശ്യകതാ സർട്ടിഫിക്കറ്റ്,

മുൻ വർഷങ്ങളിൽ സമാന ആനുകൂല്യം ലഭ്യമായിട്ടില്ല എന്നുള്ള സെക്രട്ടറിയുടെ സാക്ഷ്യപത്രം,എന്നിവ സഹിതം ഓഗസ്റ്റ് 31 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ എത്തിക്കണം.

അപേക്ഷയിൽ മൊബൈൽ ഫോൺ നമ്പർ, ആവശ്യമായ ഉപകരണങ്ങൾ എന്നിവ വ്യെക്തമായി രേഖപ്പെടുത്തണം. കവറിന് പുറത്ത്  ജില്ലാ പഞ്ചായത്ത്‌  വാർഷിക പദ്ധതി സഹായ  ഉപകരണങ്ങൾക്കുള്ള അപേക്ഷ എന്ന് എഴുതേണ്ടതാണ്.

ഫോൺ: 04994- 255074

No comments