Breaking News

രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ആഭ്യന്തര യാത്ര ചെയ്യാൻ ആര്‍ടിപിസിആര്‍ പരിശോധന വേണ്ട: കേന്ദ്ര ആരോഗ്യ മന്ത്രാലയം


രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ ആഭ്യന്തരയാത്ര ചെയ്യാന്‍ ആര്‍ടിപിസിആര്‍ പരിശോധനവേണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതുക്കിയ ആഭ്യന്തര യാത്രാ മാര്‍ഗനിര്‍ദേശത്തിലാണ് നിര്‍ദേശം. വിമാനം, റോഡ്, ജലഗതാഗതം എന്നിവയ്ക്കു പുതിയ മാര്‍ഗനിര്‍ദേശം ബാധകമാണ്. വിമാനയാത്രയ്ക്കു പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, ക്വാറന്റീന്‍, ഐസൊലേഷന്‍ എന്നീ കാര്യങ്ങളില്‍ ഓരോ സ്ഥലങ്ങളിലുമുള്ള രോഗവ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

No comments