Breaking News

പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പരപ്പയിലേയും സമീപപ്രദേശങ്ങളിലേയും അർഹരായ കുടുംബങ്ങൾക്ക് ഓണക്കോടി നൽകി


പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പരപ്പയിലേയും സമീപപ്രദേശങ്ങളിലേയും അർഹരായ കുടുംബങ്ങൾക്ക്  ഓണക്കോടി  നൽകി.പരപ്പയിലെ സുമനസുകളുടെ സഹായത്തോടെയാണ് മുപ്പതോളം കുടുംബങ്ങളിലേക്ക് ഓണക്കോടി എത്തിച്ചത്.മഹാമാരിക്കാലമായതിനാൽ ആഘോഷങ്ങൾ മാറ്റിവച്ചുകൊണ്ട് ഓണത്തിന്റെ സന്ദേശം ഉൾക്കൊണ്ടാണ് ഓണക്കോടി വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നു ഭാരവാഹികൾ അറിയിച്ചു.പ്രവർത്തനങ്ങൾക്ക് സിജോ പി.ജോസഫ്, അനൂപ് പാലങ്കി , കുഞ്ഞികൃഷ്ണൻ കക്കാണത്ത്, പ്രശാന്ത് പരപ്പ, ശരത് ചന്ദ്രൻ, ചന്ദ്രൻ, ബാബു വീട്ടിയടി,മഹേഷ്‌,ശബരീ രാജ്, എന്നിവർ നേതൃത്വം നൽകി.

No comments