പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, വൈദ്യുതി വകുപ്പ് മന്ത്രിക്കും കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർനിവേദനം നൽകി
റോഡ് നവീകരണത്തിൻ്റെ ഭാഗമായി നടുറോഡിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റുകൾ ഒരു വർഷമായിട്ടും നീക്കം ചെയ്യാത്ത പൊതുമരാമത്ത് വകുപ്പിൻ്റേയും ,വൈദ്യുതി വകുപ്പിൻ്റെയും അനാസ്ഥയ്ക്കെതിരായി വകുപ്പ് മന്ത്രിമാരായ പി കെ മുഹമ്മദ് റിയാസിനും, കെ കൃഷ്ണകുട്ടിക്കും കോടോംബേളൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിനി ബിനോയ് നിവേദനം നൽകി.നടുറോട്ടിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റുകൾ അപകടാസ്ഥയിലുമാണ് .ഏത് സമയത്തും നിലംപൊത്താവുന്ന നിലയിലാണ് ഉള്ളത്. പാൽസൊസൈറ്റി, ആയുർവേദ ആശുപത്രി, മാവേലി സ്റ്റോർ, പൊതുവിതരണ കേന്ദ്രം തുടങ്ങിയ ഇടങ്ങളിലേക്ക് നിത്യേന ആയിരകണക്കിന് ആളുകൾ കാൽനടയാത്രയായി സഞ്ചരിക്കേണ്ടതും ഈ പാതയിലൂടെയാണ് എന്ന കാര്യവും നിവേദനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
No comments