Breaking News

ജില്ല നിയമ സേവന അതോറിറ്റി, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി നേതൃത്വത്തിൽ ബളാൽ ഗ്രാമപഞ്ചായത്തിൽ മിനി അദാലത്ത് നടത്തി

വെള്ളരിക്കുണ്ട്: ജില്ല നിയമ സേവന അതോറിറ്റി, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഹോസ്ദുർഗ് ആഭിമുഖ്യത്തിൽ  ബളാൽ ഗ്രാമപഞ്ചായത്തിൽ  നടത്തിയ  മിനിഅദാലത്തിൽ 8 പരാതികൾ ലഭിക്കുകയും പരാതിയിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ മനസ്സിലാക്കി നിയമോപദേശം നൽകുകയും ചെയ്തു. തുടർന്ന് അരിങ്കല്ല്, കമലപ്ലാവ്, പാൽചുരംതട്ട് എന്നീ കോളനികളിലെ വീടുകൾ സന്ദർശിക്കുകയും ചെയ്തു. അംഗൻവാടികൾ, ഓൺലൈൻ പഠന കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുകയും കുട്ടികൾക്ക് നിയമ ബോധവൽക്കരണം നടത്തുകയും ചെയ്തു.

പാരാലീഗൽ വോളന്റിയർ ഇ.ആർ അനിതകുമാരി നേതൃത്വം നൽകി. പ്രൊമോട്ടർമാരായ ശാരദ, ലതിക എന്നിവരും സംബന്ധിച്ചു.

No comments