Breaking News

അവാർഡിന്റെ മധുരവുമായി പരപ്പ ഐസിഡിഎസ് ടീം ചിറ്റാരിക്കാൽ അങ്കണവാടിയിലെത്തി


ചിറ്റാരിക്കാൽ: വനിതാ ശിശു വികസന വകുപ്പ് 2019 - 20 വർഷത്തെ മികച്ച സേവനം കാഴ്ച്ച വെച്ച അങ്കണവാടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സെന്റർ നമ്പർ 23 ചിറ്റാരിക്കാൽ അങ്കണവാടിയിലേക്ക് പരപ്പ ഐ സി ഡി എസ് പ്രൊജക്ടിലെ ശിശുവികസന പദ്ധതി ഓഫീസറും ജീവനക്കാരും അങ്കണവാടിയിലെത്തി അനുമോദിച്ചു. പരപ്പ ഐ.സി.ഡി.എസ് പരപ്പ  പ്രൊജക്ടിൽ രണ്ടാമത്തെ സംസ്ഥാന അവാർഡ് ആണ് ചിറ്റാരിക്കാലിന് ലഭിക്കുന്നത് നേരത്തെ മികച്ച ടീച്ചർക്കുള്ള സംസ്ഥാന അവാർഡ്  കഴിഞ്ഞ വർഷം  പരപ്പ പ്രൊജക്ടിലായിരുന്നു. ലഭിച്ചത്.

ശിശുവികസനപദ്ധതി ഓഫീസർ ധനലക്ഷ്മി എം.കെ ,സൂപ്പർവൈസർമാരായ നിഷ നമ്പപൊയിൽ,സവിത സി ,ആശാലത എ ജീവനക്കാരായ വിനോദ് കുമാർ കെ. ദീലീഷ് എ എന്നിവർ സംസാരിച്ചു.

No comments