Breaking News

പിലിക്കോട് ഓലാട്ട് നിന്ന് മുപ്പതോളം കുടുംബങ്ങൾ സി.പി.എം വിട്ട് ബിജെപിയിലേക്ക് പാർട്ടിയിലേക്ക് വന്നവരെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അംഗത്വം നൽകി സ്വീകരിച്ചു


പിലിക്കോട്: തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് പ്രദേശത്ത് നിന്നും മുപ്പതോളം കുടുബങ്ങൾ സി.പി.എം വിട്ട് ബിജെപിയിൽ ചേർന്നു. നരേന്ദ്ര മോഡിയുടെ ജൻമദിനത്തിലാണ് ഇവർ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്. ഇതോടപ്പം ചെറുവത്തവത്തുർ വടുക്കുംബാടിലെ പ്രവർത്തകരും ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു. പാർട്ടി ഉരുക്ക് കോട്ടയായ പിലിക്കോട് നിന്ന് സിപിഎമ്മിൽ നിന്ന് രാജിവച്ചവരെ ബിജെപിയിലേക്ക് സ്വീകരിക്കാൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരിട്ടെത്തി അംഗത്വം നൽകി.  സി.പി.എം ജില്ലാ സംസ്ഥാന നേതൃത്വം പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ തന്നെ ഈ സംഭവം വലിയ ചർച്ചയാകാനുള്ള സാധ്യതയുണ്ട്. സ്വീകരണ യോഗത്തിൽ ബി ജെ പി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ് അദ്ധ്യക്ഷനായി ബിജെപി സംസ്ഥാന സെക്രട്ടറി പി രഘുനാഥ്, ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ: കെ.ശ്രീകാന്ത്, ബിജെപി ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത് , ജില്ലാ വൈസ് പ്രസിഡന്റ് എം ഭാസ്കരൻ , സംസ്ഥാന കൗൺസിൽ അംഗം ടി കുഞ്ഞിരാമൻ ,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാഗർ ചാത്തമത്ത് , ബി ജെ പി കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് രാജീവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എ.കെ ചന്ദ്രൻ സ്വാഗതവും പീലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നന്ദിയും പറഞ്ഞു.

No comments