Breaking News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു; പുല്ലൂര്‍ കേളോത്ത് അക്കരമ്മല്‍ കെ കൃഷ്ണന്‍ - ശ്രീജ ദമ്പതിയുടെ മകള്‍ കെ രൂപിക ആണ് മരിച്ചത്


കാഞ്ഞങ്ങാട് : പ്ലസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ചു. പുല്ലൂർ കേളോത്ത് അക്കരമ്മൽ കെ കൃഷ്ണൻ - ശ്രീജ ദമ്പതിയുടെ മകൾ കെ രൂപിക (16) ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ വച്ച് തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടയിൽ മാതാവ് കാണുകയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും നില ഗുരുതരമായതിനാൽ മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് മരണം സംഭവിച്ചത്. പരവനടുക്കം എംആർഎസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് . മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അമ്പലത്തറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

No comments