പുല്ലൂര്‍പെരിയയിൽ താമര കൈമാറ്റം: സി പി എം
പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തില്‍ നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കോ-ലി-ബി സഖ്യത്തിന്റെയും 'താമര കൈ' മാറ്റത്തിന്റെയും കാസര്‍ കോട് മോഡലാണ് ദൃശ്യമായതെന്ന്സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ആരോപിച്ചു. മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലും കോ-ലീ-ബി സഖ്യം ഒരു മറയുമില്ലാതെ തന്നെ പ്രത്യക്ഷമായി. കോൺഗ്രസ്, ലീഗ് പ്രതിനിധികളായ വനിതാ മെമ്പര്‍മാര്‍ ബിജെപിയുടെ ഏക അംഗത്തിന്റെ വോട്ട് വാങ്ങിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിലെ കക്ഷിനില അനുസരിച്ച് എല്‍ഡിഎഫിനും യുഡിഎഫിനും 9 വീതം തുല്യ വോട്ടാണ് ലഭിക്കേണ്ടത്. എന്നാല്‍ മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് വനിത മെമ്പര്‍മാരെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ ഏക ബിജെപി അംഗത്തിന്റെ വോട്ട് കൂടി വാങ്ങി 10 വോട്ടുകള്‍ വീതമാണ് യുഡിഎഫ് മെമ്പര്‍മാര്‍ക്ക് ലഭിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന 'താമര കൈ' മാറ്റം തയൊണ് പുല്ലൂര്‍ പെരിയ ആവര്‍ത്തിച്ചത്.പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കോ-ലീ-ബി സഖ്യം ഉറപ്പിച്ചിരുന്നുവെങ്കിലും അവര്‍ക്കിടയില്‍ അന്നുണ്ടായ ആശയക്കുഴപ്പമൂലം ആദ്യത്തെ ദിവസം തെരഞ്ഞെടുപ്പ് നടക്കാതിരിക്കാനുള്ള കുറുക്ക് വഴി സ്വീകരിക്കുകയായിരുന്നു. പിന്നീട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള അസഹിഷ്ണുത യുഡിഫ് ക്യാമ്പില്‍ പ്രകടമായിരുന്നു. പുല്ലൂര്‍ പേരിയയില്‍ യുഡിഎഫിന്റെ നിലവില്‍ ഉണ്ടായ ഭരണത്തോടുള്ള എതിര്‍പ്പും മറ്റുമാണ് അവര്‍ക്ക് ഭൂരിപക്ഷം ലഭിക്കാതെ പോയതിനു ഇടതുപക്ഷം ഒപ്പത്തിനൊപ്പം എത്തുതിനും ഇടയാക്കിയത്. ഈ ജനവിധിയെ അട്ടിമറിക്കുതിന് കോ-ലി-സഖ്യം എന്ന വിശുദ്ധ ബന്ധത്തിലൂടെ ജനാധിപത്യത്തെ പരിഹസിക്കുകയാണ് ചെയ്യുത്. പുല്ലൂര്‍ പെരിയയിലെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലും ഇടതുപക്ഷത്തിന് മികച്ച വിജയമാണ് നേടാനായത്. ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി നല്‍കിയ തെരഞ്ഞെടുപ്പ് വിധിയെ അട്ടിമറിക്കുന്ന കോലീബി സഖ്യത്തിനെതിരെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും പ്രതിഷേധമുയര്‍ത്തണമെന്ന് രാജഗോപാലൻ അഭ്യര്‍ത്ഥിച്ചു.
No comments