Breaking News

സെപ്റ്റംബർ 27ന്റെ ഭാരത് ബന്ദിന് വിജയിപ്പിക്കുക; സംയുക്ത സംഘടനകൾ കളളാറിൽ സമര ഐക്യദാർഢ്യസദസ്സ് നടത്തി

രാജപുരം: കർഷക കരിനിയമം പിൻ വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സംയുക്ത കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള സെപ്റ്റംബർ 27 ന്റെ ഭാരത് ബന്ദിന് വിജയിപ്പിക്കാൻ വേണ്ടി കിസാൻ സഭ, എ.ഐ.ടി യു സി, ബി.കെ.എം.യു, ,എ.ഐ വൈ .എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കളളാറിൽ സമര ഐക്യദാർഢ്യസദസ്സ് നടത്തി. സി. പി ഐ ജില്ലാ കമ്മറ്റി അംഗം  ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി യു.സി വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി അംഗം എ.രാഘവൻ അദ്ധ്യക്ഷതയും, കിസാൻ സഭ വെളളരിക്കുണ്ട് മണ്ഡലം ജോ: സെക്രട്ടറി ബി.രത്നാകരൻ നമ്പ്യാർ സ്വാഗതവും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധികരിച്ച് അബ്ദൂൾ മജീദ്, കെ.എൻ രവി,  കെ.കുഞ്ഞികൃഷ്ണൻ നായർ, കെ. കെ കൃഷ്ണൻ, എന്നിവർ സംസാരിച്ചു. എം.എൻ ചന്ദ്രശേഖരൻ, എം.രഞ്ജീത്ത് നമ്പ്യാർ, എൽ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.

No comments