Breaking News

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അണ്‍ എംപ്ലോയിമെൻ്റ് ദിനം ആചരിച്ച് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് പോസ്റ്റാഫീസിന് മുന്നിൽ അൺ എംപ്ലോയ്മെൻ്റ് ക്യൂ ഒരുക്കി


കാഞ്ഞങ്ങാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അണ്‍ എംപ്ലോയ്‌മെന്റ് ദിനമായി പ്രഖ്യാപിച്ച് കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ അണ്‍ എംപ്ലോയ്മെന്റ് ക്യു സംഘടിപ്പിച്ചു. കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും എം എസ് ഡബ്‌ള്യു ബിരുദധാരിയായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട രതീഷ് കാട്ടുമാടം അടക്കമുള്ള തൊഴില്‍ അന്വേഷകരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുത്ത് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മാരായ ഇസ്മായില്‍ ചിത്താരി, രാജേഷ് തമ്പാന്‍, കാര്‍ത്തികേയന്‍ പെരിയ, ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് കല്ല്യോട്ട്, കാഞ്ഞങ്ങാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രാഹുല്‍ രാംനഗര്‍, മണ്ഡലം പ്രസിഡന്റുമാരായ, മനോജ് ചാലിങ്കാല്‍, ഉമേശന്‍ കാട്ടുകുളങ്ങര, സൂരജ് തട്ടാച്ചേരി, രോഹിത്ത് സി.കെ, സതീശന്‍ മുറിയനാവി, അഖില്‍ അയ്യങ്കാവ്, നിധീഷ് കടയങ്ങാന്‍, രാജേഷ് ഒഴിഞ്ഞവളപ്പ്, ഷാജി കവ്വായി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

No comments