എം.ടിക്ക് അരങ്ങിൽ അപൂർവ്വ സ്മരണാഞ്ജലി.. സിനിമയിലും നാടകത്തിലും ഒരുപോലെ തിളങ്ങി രാജേഷ് അഴീക്കോടൻ
വെള്ളരിക്കുണ്ട് : മലയാള സാഹിത്യത്തിനും സിനിമയ്ക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് അരങ്ങിൽ സ്മരണാഞ്ജലിയായി ഏലൂർ കാഴ്ച നാടക സംഘത്തിൻ്റെ 'എംടി മലയാളത്തിന്റെ രണ്ടക്ഷരം' എന്ന നാടകം. പ്രശസ്ത ചമയ കലാകാരൻ പട്ടണം റഷീദ് സംവിധാനം ചെയ്ത നാടകത്തിൻ്റെ രചന നിർവഹിച്ചത് ബിനുലാൽ ഉണ്ണിയാണ്.
സിനിമയിലും നാടകത്തിലും ഒരുപോലെ തിളങ്ങുന്ന രാജേഷ് അഴീക്കോടനാണ് രൂപത്തിലും ഭാവത്തിലും എംടിയായി അരങ്ങിൽ ജീവിച്ചത്. നാടക പ്രവർത്തന രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രാജേഷ് അഴീക്കോടൻ ഇപ്പോൾ സിനിമയിലും സജീവമാണ്. ഒട്ടേറെ പുരസ്ക്കാരങ്ങൾ നേടിയ രേഖ, ന്നാ താൻ കേസ് കൊട്, മദനോത്സവം എന്നീ സിനിമളിലെ മികച്ച പ്രകടനത്തിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച രാജേഷ് ഇപ്പോൾ അമ്പതോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. എം.എ റഹ്മാൻ, ടി.വി ചന്ദ്രൻ, സതീഷ് പൊതുവാൾ എന്നിവരുടെ കൂടെ ഏറെക്കാലം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച അനുഭവ സമ്പത്ത് രാജേഷിന് സിനിമാ രംഗത്ത് മുതൽക്കൂട്ടായി മാറി.
സിനിമയിൽ സജീവമാകുമ്പോഴും നാടകത്തോടുള്ള പ്രണയമാണ് രാജേഷ് അഴീക്കോടൻ എന്ന കാസർകോട്ടുകാരനെ വീണ്ടും അരങ്ങിലേക്കെത്തിച്ചത്. എംടിയുടെ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും ഉള്ള പുനർ യാത്രയാണ് 'എം ടി മലയാളത്തിന്റെ രണ്ടക്ഷരം' എന്ന നാടകത്തിൻ്റെ ഇതിവൃത്തം. കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൽ അവതരിപ്പിക്കപ്പെട്ട നാടകം പ്രമുഖർ അടക്കം തിങ്ങിനിറഞ്ഞ സദസ് നിറഞ്ഞ കയ്യടികളോടെ നാടകം ഏറ്റുവാങ്ങി.
ബാബുഅന്നൂർ, ഗോപൻ മങ്ങാട്ട്, പ്രിയശ്രീജിത്, KPACഅനിത, സജിസോപാനം, അജയ്കിഴുമല, മീരകേശവൻ തുടങ്ങിയ പരിചയ സമ്പന്നരായ നടന്മാരും നാടകത്തിൽ അഭിനയിക്കുന്നുണ്ട്..
റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകി. ശ്രീജിത്ത് രമണനാണ് ക്രിയേറ്റീവ് ഡയറക്ടറർ
No comments