Breaking News

കാസർഗോഡ് ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ഒക്ടോബർ 24ന് ചീമേനിയിൽ


കാസര്‍ഗോഡ് ഹോക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 24 ന് രാവിലെ 10 മണി മുതല്‍ ചീമേനി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മുന്‍ ഇന്ത്യന്‍ ഹോക്കി താരം കെ. നിയാസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. നവംബര്‍ അവസാനവാരം നടക്കുന്ന കേരള ഹോക്കി സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനായുള്ള ജില്ലാ ടീമിനെ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന കളിക്കാര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 9:30ന് എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 94461 68599, 98465 14781 എന്ന നമ്പറില്‍ ബന്ധപ്പെടുക.

No comments