Breaking News

ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയിൽ മുക്ക് പണ്ടത്തട്ടിപ്പ് നടത്തിയ അപ്രൈസറെ ജോലിയിൽ നിന്നും പുറത്താക്കി


കോളിച്ചാൽ: കേരള ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയിൽ മുക്ക് പണ്ടത്തട്ടിപ്പ് നടത്തിയ അപ്രൈസർ ബാലകൃഷ്ണനെ ജോലിയിൽ നിന്നു പുറത്താക്കി,  കഴിഞ്ഞ ദിവസം അപ്രൈസറുടെ  ഭാര്യ ബാങ്കിൽ പണയം വയ്ക്കാൻ എത്തിച്ച സ്വർണത്തിൽ സംശയം തോന്നിയ മാനേജർ സ്വർണം മറ്റൊരു അപ്രൈസറെ കൊണ്ടു പരിശോധിച്ചപ്പോഴാണു തട്ടിപ്പ് പുറത്തായത്. മുക്കുപണ്ടത്തട്ടിപ്പിനൊപ്പം ഇടപാടുകാരുടെ സ്വർണപ്പണയ സ്വർണവസ്തുവിൽമേൽ കൂടുതൽ പണം അപ്രൈസർ എഴുതി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. അപ്രൈസറുടെ നേതൃത്വത്തിൽ ഇതിനു  മുൻപും മുക്കുപണ്ടം പണയം വച്ച്  തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്. പരാതിയെ തുടർന്ന് രാജപുരം പോലീസ് കേസെടുത്തു.

സംഭവത്തെ തുടർന്ന് ഗ്രാമീൺബാങ്ക് എജിഎം വി.എം.പ്രഭാകരൻ, ചീഫ് മാനേജർ ടി.വി.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ബാങ്കിൽ വിശദ പരിശോധന നടത്തി. ഇതിനിടെ ബാങ്കിൽ സ്വർണ്ണം വച്ച ഇടപാടുകാർ ഒന്നടങ്കം എത്തിയെങ്കിലും പരിശോധനക്കുന്നതിനാൽ സ്വർണ്ണം തിരിച്ചെടുക്കാൻ കഴിയാത്തത് പ്രതിഷേധത്തിന് ഇടയാക്കി.

No comments