Breaking News

'ബാനത്തു നിന്നുള്ള കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കണം': എ.ഐ.വൈ.എഫ് പരപ്പ മേഖലാ കൺവൻഷൻ


പരപ്പ: ബാനത്തു നിന്നും  ബിരിക്കുളം വഴി നീലേശ്വരത്തേക്ക് സർവീസ് നടത്തി വന്നിരുന്ന കെ.എസ്.ആർ.ടി ബസ് സർവീസ് ഉടൻ പുനരാരംഭിക്കണമെന്ന് എ ഐ വൈ എഫ് പരപ്പ മേഖല രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി പി പ്രദീപ്കുമാർ, പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ ഭൂപേഷ്, അതുല്യ എം വി, ദീപ, വിപിൻ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

ഭാരവാഹികൾ

ജെറാൾഡ് (പ്രസിഡന്റ്‌ )

ബ്ലെസ്സെൻ (വൈസ് പ്രസിഡന്റ്‌ )

സജിത്ത് കുമാർ (സെക്രട്ടറി) ദീപ (ജോയിന്റ് സെക്രട്ടറി ).

No comments