Breaking News

ജില്ലയിലെ ഗ്രന്ഥശാല ബാലവേദി കുട്ടികൾക്ക് ഷോർട്ട് ഫിലിം നിർമ്മാണ മത്സരം


കാസർകോട്: ജില്ലയിലെ ഗ്രന്ഥശാലകളിലുളള ബാലവേദികളുടെ പ്രവർത്തനം സജീവമാക്കുന്നതിനും കൂട്ടികൾക്ക് പ്രകൃതിയോടും പരിസ്ഥിതിയോടും താൽപര്യം ഉണ്ടാക്കുന്നതിനുമായി ബാലവേദി കുട്ടികൾക്കുവേണ്ടി ഷോർട്ട് ഫിലിം നിർമ്മാണ മത്സരം നടത്തുന്നു. ഒന്നാം സ്ഥാനം നേടുന്ന ഗ്രന്ഥശാലക്ക് 3000/- രൂപയും പ്രശസ്തി പത്രവും രണ്ടാം സ്ഥാനം നേടുന്ന ഗ്രന്ഥശാലക്ക് 2000/- രൂപയും പ്രശസ്തി പത്രവും മൂന്നാം സ്ഥാനം നേടുന്ന ഗ്രന്ഥശാലക്ക് 1000/- രൂപയും പ്രശസ്തി പത്രവും നൽകുന്നതാണ്. കൂടാതെ സമ്മാനം നേടുന്ന  ഷോർട്ട് ഫിലിമിന്റെ നിർമ്മാണത്തിൽ പങ്കാളികളായ  കുട്ടികൾക്ക് പ്രത്യേകം പ്രശസ്തി പത്രവും നൽകുന്നതാണ്.

മത്സരം സംബന്ധിച്ച നിബന്ധനകൾ താഴെ കൊടുക്കുന്നു

(1) ഷോർട്ട് ഫിലിം നിർമ്മാണം നടത്തുന്നത് പൂർണ്ണമായും ( അണിയറ പ്രവർത്തകർ ഉൾപ്പെടെ) ഗ്രന്ഥശാലയിലെ ബാലവേദി കൂട്ടി കളായിരിക്കണം. കുട്ടികളുടെ പരമാവധി പ്രായം 17 വയസ്സായിരിക്കും 

(2) ഷോർട്ട് ഫിലിമിന്റെ വിഷയം - പരിസ്ഥിതി സംരക്ഷണം / പ്രകൃതി പരിചയം എന്നതായിരിക്കും.

(3) ഷോർട്ട് ഫിലിമിന്റെ പരമാവധി ദൈർഘ്യം 5 (അഞ്ച്) മിനുട്ടായിരിക്കും

(4) മൊബൈൽ ഫോണിലോ ക്യാമറയിലോ ചിത്രീകരണം നടത്താവുന്നതാണ്.

(5) എഡിറ്റിംഗ് അനുവദനീയമാണ്.

(6) ഡൗൺലോഡ് ചെയ്ത വീഡിയോകൾ അനുവദനീയമല്ല.

(7) ബാലവേദി കുട്ടികൾ നിർമ്മിച്ച ഷോർട്ട് ഫിലിം ഗ്രന്ഥശാലയുടെ ഇമെയിലിൽ ആരംഭിച്ച യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത് നവംബർ 14നകം അപേക്ഷ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ നൽകണം.

(8) ഗ്രന്ഥശാലയുടെ അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകൾ കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്.

( എ ) ഗ്രന്ഥശാലയുടെ ബാലവേദി അംഗങ്ങളാണ് ഷോർട്ട് ഫിലിം നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുള്ളതെന്ന ഗ്രന്ഥശാലാ സെക്രട്ടറിയുടെ സാക്ഷ്യപത്രം.

(ബി) ഷോർട്ട് ഫിലിം നിർമ്മാണവേളയിൽ ഏർപ്പെട്ട ബാലവേദി കുട്ടികളുടെ ചുമതല തിരിച്ചുള്ള പേരുവിവരം (കുട്ടികളുടെ വയസും പഠിക്കുന്ന ക്ലാസും കാണിക്കണം )

( സി ) ഷോർട്ട് ഫിലിം യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്ത തിയതിയും ലിങ്കും .

(9) ഗ്രന്ഥശാലയിൽ ബാലവേദി പ്രവർത്തിക്കുന്നുണ്ടെന്ന സാക്ഷ്യപത്രം സഹിതമുള്ള താലൂക്കിന്റെ ശുപാർശ 2021 നവംബർ 25 നകം ജില്ലാ ഓഫീസിൽ ലഭിക്കേണ്ടതാണ്.

(10) മത്സര ഫലം പ്രസിദ്ധീകരിക്കുന്നത് വരെ ഷോർട്ട് ഫിലിമിന്റെ യൂട്യൂബ് ലിങ്ക് ഷെയർ ചെയ്യുവാൻ പാടില്ല .

No comments