Breaking News

കോടോംബേളൂർ കുടുംബശ്രീയുടെ അഗ്രിന്യൂട്രി ഗാർഡൻ ക്യാമ്പയിൻ്റെ വാർഡുതല ഉൽഘാടനം പാറപ്പള്ളിയിൽ നടന്നു

അമ്പലത്തറ: കുടുംബശ്രീയുടെ അഗ്രിന്യൂട്രി ഗാർഡൻ ക്യാമ്പയിൻ്റെ വാർഡുതല ഉൽഘാടനം പാറപ്പള്ളിയിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. 50 കർഷകരടങ്ങുന്ന വനിത ക്ലസ്റ്റർ രൂപീകരിച്ചു. എല്ലാവർക്കും പച്ചക്കറിവിത്തും വിതരണം ചെയ്തു. സെക്രട്ടറി രഞ്ജിനി, പ്രസിഡൻറ് ഭഗിനി. സവിത സി.പി പദ്ധതി വിശദീകരിച്ചു. രജിത അദ്ധ്യക്ഷത വഹിച്ചു, അനില സ്വാഗതം പറഞ്ഞു.

No comments