Breaking News

സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി കാസർകോട് ജില്ലാ ടീം


കാഞ്ഞങ്ങാട്: അമ്പത്തിനാലാമത് കേരള സംസ്ഥാന യൂത്ത്, സബ് ജൂനിയർ, ജൂനിയർ ബോക്സിംഗ് ചാമ്പ്യഷിപ്പിൽ കാസർഗോഡിന് 8 മെഡൽ. രണ്ട് സ്വർണ്ണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിവ നേടിയാണ് കാസർകോട് ജില്ല നേട്ടം കൊയ്തത്. തിരുവനന്തപുരം ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാസർഗോഡ് ടീം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കാസർഗോഡ് ടീമിൻ്റെ പരിശീലൻ സജീവ്, മാനേജർ അജയൻ, സംസ്ഥാന ടെക്നിക്കൽ ഒഫിഷ്യൽസായ രാജൻ എണ്ണപ്പാറ, റനീഷ് കണ്ണാടിപ്പാറ, രാജേശ്വരി കാഞ്ഞങ്ങാട്,ക്യാപ്റ്റൻ ജീവൻജോസഫ് എന്നിവരാണ് ടീമിനെ നയിച്ചത്. ജീവൻ ജോസഫ്, മിഥുജ എന്നിവരാണ് സ്വർണ്ണ മെഡൽ ജേതാക്കൾ. നേഹ, അർജുൻ, വിഷ്ണു, അനന്യ,വർഷ എന്നിവരും മെഡൽ നേടി.

No comments