Breaking News

വില്ലേജ് ഓഫിസിൽ പോയി സർട്ടിഫിക്കറ്റുകൾക്കായി ഇനി കാത്തു നിൽക്കേണ്ട; എളുപ്പ വഴി ഉണ്ട് !




വില്ലേജ് ഓഫിസിന് മുന്നിൽ വിവിധ സർട്ടിഫിക്കറ്റുകൾക്കായി പോസ്റ്റടിച്ച് നിന്നത് ഓർമയില്ലേ ? നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, നോൺ ക്രീമി ലെയർ, ജാതി സർട്ടിഫിക്കേറ്റ് അങ്ങനെ എത്രയെത്ര സർട്ടിഫിക്കറ്റുകൾ. ഇതിനെല്ലാം പുറമെ ഈ രേഖകളെല്ലാം അറ്റസ്റ്റ് ചെയ്യിക്കാൻ, അഥവാ സാക്ഷ്യപ്പെടുത്താൻ ഗസറ്റഡ് ഓഫിസറെ തപ്പി നടക്കുകയും വേണം. ഇനിമുതൽ അതിന്റെയൊന്നും ആവശ്യമില്ല. സർക്കാർ സേവനങ്ങൾ കുറച്ചുകൂടി ലളിതമാവുകയാണ്. സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം, ഒരു ആധാർ കാർഡോ, റേഷൻ കാർഡോ എന്തിന് കരണ്ട് ബില്ല് പോലും വിവിധ ഔദ്യോഗിക രേഖകളാകുകയാണ്. അതായത് ജാതി സർട്ടിഫിക്കറ്റിനായി ഇനി വില്ലേജ് ഓഫിസിൽ പോകേണ്ട മറിച്ച് എസ്എസ്എൽസി ബുക്ക് കാണിച്ചാൽ മതി. ഇങ്ങനെ, നമ്മുടെ കൈയിലുള്ള, ആധാർ കാർഡ്, റേഷൻ കാർഡ് പോലുള്ള എന്തൊക്കെ രേഖകൾ എന്തൊക്കെ സേവനങ്ങൾക്കായി ഉപയോഗിക്കാം എന്ന് നോക്കാം,


ആദ്യം ആധാർ കാർഡിൽ നിന്ന് തന്നെ തുടങ്ങാം. 2009 ൽ രൂപം നൽകിയ പദ്ധതിയാണ് ആധാർ. 2010 ലാണ് ഇത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് 2011 ഓടെ ഇത് പൂർണമായും നടപ്പിലാക്കി തുടങ്ങി. ആധാറിന്റെ വരവോടെ നിരവധി സേവനങ്ങൾക്കായി ആധാർ നമ്പർ ആവശ്യമായി വന്നു. ബാങ്ക് അക്കൗണ്ട്, പിഎഫ്, പാൻ കാർഡ് തുടങ്ങി എല്ലാ സേവനങ്ങളും ഇന്ന് ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.


ഇനി റസിഡൻസ് സർട്ടിഫിക്കറ്റ്, ബന്ധുത്വ സർട്ടിഫിക്കേറ്റ്, എന്നിവയ്ക്ക് പകരം ഇനി ആധാർ കാർഡ് ഉപയോഗിക്കാം.

No comments