Breaking News


 

ചിറ്റാരിക്കാൽ : വൈസ് മെൻസ് ഇന്റർനാഷണൽ ചിറ്റാരിക്കാലിന്റെ നേതൃത്വത്തിൽ അഞ്ച് വീടുകൾക്ക് അയ്യായിരം കട്ട എന്ന പരിപാടിയുടെ  ആദ്യഘട്ട ഉദ്ഘാടനം ചിറ്റാരിക്കാൽ വെള്ളടുക്കത്ത് നടന്നു. വൈസ്മെൻ ഡിസ്ട്രിക്റ്റ് സിക്സ് ഡിജി ജോർജ് അലക്സ് കരിമഠം ആദ്യഘട്ട വെട്ടുകല്ല് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ്മെൻ ഇന്റർ നാഷണൽ ചിറ്റാരിക്കാൽ പ്രസിണ്ടന്റ് ഷിജിത്ത് തോമസ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് നിവാസ് പ്രസിഡന്റ് ഷാജു ചെരിയംകുന്നേൽ, സജി പുളിക്കൽ , സജി കണ്ടത്തിൻകരയിൽ, ജിയോ ചെറിയ മൈലാടിയിൽ എന്നിവർ നേതൃത്വം നൽകി. കാരുണ്യ പ്രവർത്തന രംഗത്ത് എന്നും മാതൃകയായ ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർ നാഷണൽ ക്ലബ് , ഇരുപത്  അന്തേവാസികളുമായി വൈസ് നിവാസ്  ഹോൾഡ് ഏജ് ഹോം വളരെ നല്ല രീതിയിൽ നടത്തി പോരുന്നു. വൈസ്മെൻ നൂറാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.

No comments