Breaking News

സേവന പ്രവർത്തനവുമായി ഇ.എം.എസ് ക്ലബ്ബും ഡിവൈഎഫ്ഐയും കാട് മൂടിയ തട്ടുമ്മൽ- അട്ടേങ്ങാനം റോഡ് ശുചീകരിച്ച് ഗതാഗതയോഗ്യമാക്കി


അട്ടേങ്ങാനം: എതിരേ വരുന്ന വാഹനം കാണാൻ കഴിയാത്തക്ക രീതിയിൽ കാടുപിടിച്ച തട്ടുമ്മൽ- അട്ടേങ്ങാനം റോഡിൻ്റെ ഇരുവശങ്ങളും സേവനവാരത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ കണ്ണാടിപ്പാറ യൂണിറ്റും  ഇഎംഎസ് ക്ലബ്ബ് അട്ടേങ്ങാനവും സംയുക്തമായി കാടുകൾ വെട്ടിത്തെളിച്ച് സുഗമമായ  യാത്രക്ക് വഴിയൊരുക്കി. ഡിവൈ‌എഫ് ഐ കണ്ണാടിപ്പാറ യൂണിറ്റ് സെക്രട്ടറി ശ്രീകുമാർ, ഇഎംഎസ് ക്ലബ് സെക്രട്ടറി  റിനോബ്, യുണിറ്റ് പ്രസിഡൻ്റ് റിബിൻ.  യുണിറ്റ് അംഗങ്ങളായ സബിൻ, ശ്രീഹരി, നിഖിൽ എന്നിവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

No comments