Breaking News

കേരള കോൺഗ്രസ് ജോസഫ്, പി.സി തോമസ് വിഭാഗത്തിൽ നിന്നും കൂട്ടരാജിക്കു ഒടുവിൽ പ്രവർത്തകർ പാർട്ടി വിടുന്നു



കാസർകോട്: കേരള കോൺഗ്രസ് പാർട്ടിയുടെ കാസർകോട് ജില്ലാ പ്രസിഡന്റ് തെറ്റായ പ്രവർത്തനങ്ങൾക്ക് എതിരെ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും, നിയോജകമണ്ഡലം ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, മറ്റ് പോഷക സംഘടന ജില്ലാ ഭാരവാഹികളും ഒന്നുചേർന്ന് കഴിഞ്ഞ മാസം ഇരുപതാം തീയതി ഒന്നടങ്കം അവരവരുടെ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവെച്ചതിനെ തുടർന്ന്, അന്ന് ഉന്നയിച്ച പ്രസ്താവനകളിൽ ഉറച്ചുനിന്നുകൊണ്ട് ഇതേ നേതൃത്വം ഒന്നടങ്കം ഈ പാർട്ടിയുമായുള്ള എല്ലാ അംഗത്വവും ബന്ധവും ഉപേക്ഷിച്ചു പുറത്തു പോകുന്നതിനു വേണ്ടി തീരുമാനിച്ചിരിക്കുന്നു. ജോസഫ് വിഭാഗം ജില്ലാ ജനറൽ സെക്രട്ടറിമാരായ ജെയിംസ് മാരൂർ, സിജി കട്ടക്കയം, ബേബി പന്തല്ലൂര്, ടോമി കുബാട്ട്, സിബി മേക്കുന്ന്, രഞ്ജിത്ത് പുള്ളിയെകാടൻ, ജെയിംസ് കണിപള്ളി, ജില്ലാ വൈസ് പ്രസിഡന്റ് മാരായ അലക്സ് പുളിക്കൽ, ഹരിപ്രസാദ് മേനോൻ, വനിതാ ജില്ലാ പ്രസിഡന്റ് മായാ സജി, നിയോജക മണ്ഡലം പ്രസിഡണ്ട് മാരായ എം സി മാത്യു മാരൂർ, ജോസ് നാഗരോലിൽ, ടിമ്മി എലി പുലിക്കാട്ടിൽ, കെപി മുനീർ മണ്ഡലം പ്രസിഡണ്ട് മാരായ ഒ എം ജോർജ്, മനോജ് മാറാട്ടുകുളം, ഉമ്മർ, മമ്മദ് ആനക്കൽ, സിദ്ദിഖ്, മുഹമ്മദ്, അലിഫ. യൂത്ത് ഫ്രണ്ട് ജില്ല ജനറൽ സെക്രട്ടറിമാരായ ജോജി കുര്യൻ തോട്ടുങ്കൽ, ഷൈജു ജോൺ. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് മാരായ ശരത്ത് മുണ്ടമാണി, ശ്രീഹരി പുളിയെകാടൻ. ജില്ലാ ട്രഷറർ ടോമി പടിഞ്ഞാറെക്കര. കെ എസ് സി ജില്ലാ പ്രസിഡന്റ് നിതിൻ ബൈജു എന്നിവരാണ് പാർട്ടിയിൽ നിന്നും പുറത്തു പോകുവാൻ തീരുമാനിച്ചിരിക്കുന്നത്

No comments