Breaking News

കേരവൃക്ഷ തൈ നടീല്‍ യജ്ഞത്തിന്റെ ഭാഗമായി സുരേഷ്ഗോപി എം.പി ജില്ലയിലെത്തി മടിക്കൈ കമ്മാരന്റെ സ്മൃതി മണ്ഡപത്തില്‍ തൈ നട്ട് തുടക്കം


 





കാഞ്ഞങ്ങാട്: കേരളത്തിന്റെ കാര്‍ഷിക സമ്പന്നത തിരിച്ച് കൊണ്ടുവരാന്‍ നാടന്‍ തെങ്ങിന്‍ തൈകള്‍ വെച്ച് പിടിപ്പിക്കണമെന്ന് സുരേഷ് ഗോപി എംപി. പറഞ്ഞു. സംസ്ഥാനത്തുടനീളം തന്റെ സ്വപ്ന പദ്ധതിയായ കേരവൃക്ഷ തൈ നടീല്‍ യജ്ഞത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ തൈ നടല്‍ പദ്ധതിയുടെ ഭാഗമായി ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന മടിക്കൈ കമ്മാരന്റെ സ്മൃതി മണ്ഡപത്തില്‍ തൈ നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മടിക്കൈ കല്യാണത്ത് നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി എ.വേലായുധന്‍, വൈസ് പ്രസിഡന്റ് എം.ബല്‍രാജ് കര്‍കമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍, മണ്ഡലം പ്രസിഡന്റ് എന്‍.മധു, ന്യൂന പക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് റോയി ജോസഫ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രേം രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments