Breaking News

അഖിലേന്ത്യ കിസാൻ സഭ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി


ഉത്തർപ്രദേശിലെ ലഖിമ്പൂർ ഖേരിയിൽ കർഷക കരിനിയമത്തിനെതിരേ ഉള്ള പ്രക്ഷോഭ സമര പോരാളികളെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കൂട്ടകൊല ചെയ്തതിൽ പ്രതിക്ഷേധിച്ച് അഖിലേന്ത്യ കിസാൻ സഭ വെള്ളരിക്കുണ്ട്  മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ  വെള്ളരിക്കുണ്ടിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. കിസാൻ സഭ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി സഹദേവൻ ഉദ്ഘാടനവും ബി. രത്നാകരൻ നമ്പ്യാർ(ജില്ലാ കമ്മിറ്റി അംഗം) അദ്ധ്യക്ഷതയും വഹിച്ചു. സി.പി.ഐ ബളാൽ ലോക്കൽ കമ്മറ്റി അംഗം വി കെ ചന്ദ്രൻ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സഖാവ് എം.വി കുഞ്ഞമ്പു സ്വാഗതവും പറഞ്ഞു. എ.കെ രാജപ്പൻ, ജോഷി, നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി

No comments