Breaking News

നവീകരിച്ച നീലേശ്വരം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രവും സ്റ്റേഷൻ റോഡും ഉദ്‌ഘാടനത്തിന് ഒരുങ്ങി


നീലേശ്വരം: നവീകരിച്ച നീലേശ്വരം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രവും സ്റ്റേഷൻ റോഡും ഉദ്‌ഘാടനത്തിന് ഒരുങ്ങി.  ‘രാജകീയം എന്റെ നീലേശ്വരം’ പദ്ധതിയുടെ ഭാഗമായി 8 ലക്ഷം രൂപ ചെ ലവിലാണ് നീലേശ്വരം റെയിൽവേ ഡവലപ്പ്മെന്റ് കലക്ടീവ് ( എൻ ആർ ഡി സി ) പൊതുജന പങ്കാളിത്തത്തോടെ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രവും സ്റ്റേഷൻ റോഡും ആധുനിക രീതിയിൽ നവീകരിച്ചത്. ആധുനീക രീതിയിൽ പാർക്കിംഗ് കേന്ദ്രം ഒരുക്കണമെന്ന വർഷങ്ങളുടെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. പാർക്കിംഗ് കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഒക്ടോബർ 10 ഞായറാഴ്ച രാവിലെ 11 ന് സ്റ്റേഷൻ പരിസരത്ത് വെച്ച് നടക്കുമെന്ന് എൻ ആർ ഡി സി പ്രസിഡന്റ്‌ പി വി സുജിത്കുമാർ, സെക്രട്ടറി എൻ സദാശിവൻ, ട്രഷറർ പി ടി രാജേഷ് എന്നിവർ അറിയിച്ചു. ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. രാജകീയം എന്റെ നീലേശ്വരം പദ്ധതി എൻ ആർ ഡി സി മുഖ്യരക്ഷാധികാരി പി മനോജ് കുമാറും, പദ്ധതി ചെയർമാൻ ഡോക്ടർ വി സുരേശനും ചേർന്ന് ഉദ്ഘാടനം ചെയ്യും. എൻ ആർ ഡി സി യും ഹോപ്പും ചേർന്ന് ഏറ്റടുത്തു നടപ്പാക്കുന്ന മദേഴ്സ് മീൽ പദ്ധതിയുടെ ഒന്നാം വാർഷികം ഹോപ്പ് ഡയറക്ടർ ഫാദർ ജോർജ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും . നീലേശ്വരം റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായി നീലേശ്വരത്തെ ചരിത്രവും പാരമ്പര്യവും ചിത്രീകരിക്കുന്ന മ്യൂറൽ പെയിന്റിംങ്ങ് പദ്ധതിയുടെ ബ്രോഷർ പ്രകാശനവും  നടക്കും. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത വിശിഷ്ടാതിഥിയായി പങ്കെടുക്കും.

No comments