Breaking News

കിനാനൂര്‍ കരിന്തളം ചോയ്യങ്കോട് ചൂരിപ്പാറയില്‍ നിര്‍മ്മിച്ച വാതകശ്മശാനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നാടിന് സമർപ്പിച്ചു


 

ചായ്യോം:കിനാനൂര്‍ - കരിന്തളം പഞ്ചായത്ത് ചായ്യോം ചൂരിപ്പാറയില്‍ നിര്‍മ്മിച്ച ശാന്തി ഗേഹം ഗ്യാസ് ക്രിമിറ്റേറിയം ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു.ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബിയും ഉപഹാര വിതരണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മിയും നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യയനായി.കെ.വി.ഉമേഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ശ കുന്തള, എസ് എന്‍ സരിത,ടി.പി. ശാന്ത ,പി.വി. ചന്ദ്രന്‍ , സി.എച്ച്. അബ്ദുള്‍ നാസര്‍ ,കെ.വി. അജിത്കുമാര്‍.,കെ.സി. ബാബു ,.എ.ലക്ഷ്മി,കെ. കുമാരന്‍ ,ഭരതന്‍ കരപ്പാത്ത്. സി.വി.ഗോപകുമാര്‍ , വി.സി. പത്മനാഭന്‍,പി.ടി. നന്ദകുമാര്‍ , രാഘവന്‍ കൂലേരി, പി.കെ.സാലു , സെലിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. ഷൈജമ്മ ബെന്നി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എന്‍. മനോജ് നന്ദിയും പറഞ്ഞു.

No comments